Artery Health
ADHD

How to identify ADHD? - Malayalam

Editor
Artery Health

Estimated Reading Time: 1 minute

ADHD (Attention-deficit/hyperactivity disorder) എന്നത് കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്ന ഒരു മസ്തിഷ്ക പ്രവർത്തന വൈകല്യമാണ്. തലച്ചോറിലെ നാടികൾക്കിടയിലെ ആശയ വിനിമയ മാധ്യമമായ ന്യൂറോ ട്രാൻസ്മിറ്റേഴ്സുകളിലെ (ഉദാ :ഡോപ്പമിൻ) അസന്തുലിതാവസ്ഥയാണ് ഈ അസുഖത്തിന്റെ അടിസ്ഥാന കാരണം. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ ചലനം, ക്ഷമയില്ലായ്മ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. 


ലക്ഷണങ്ങൾ


ശ്രദ്ധക്കുറവ്:

➖ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്

➖നിർദ്ദേശങ്ങൾ പിന്തുടരാൻ ബുദ്ധിമുട്ട്.

➖വിശദാംശങ്ങൾ ശ്രദ്ധിക്കാതിരിക്കുക

➖എളുപ്പത്തിൽ ശ്രദ്ധ തിരിക്കപ്പെടുക

➖വസ്തുക്കൾ നിരന്തരം മറന്നുവെക്കുക


അമിതചലനം:

 ➖നിശ്ചലമായി ഇരിക്കാൻ ബുദ്ധിമുട്ട്

 ➖അമിതമായി സംസാരിക്കുക

 ➖ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നടക്കുക

 ➖അമിതമായി ചലിക്കുകയും തിരിയുകയും ചെയ്യുക


ക്ഷമയില്ലായ്മ:

➖ഊഴം കാത്തിരിക്കാൻ ബുദ്ധിമുട്ട്

➖സംഭാഷണങ്ങളിൽ ഇടപെടുക

➖ദേഷ്യം വരെ വരുന്ന ക്ഷമയില്ലായ്മ


കാരണങ്ങൾ:


ADHD യുടെ കൃത്യമായ കാരണം ഇതുവരെ അറിയില്ലെങ്കിലും, ജനിതക, പാരിസ്ഥിതിക ഘടകങ്ങൾ ഇതിന് കാരണമാകുമെന്ന് കരുതപ്പെടുന്നു. 


രോഗനിർണയം:


ഡോക്ടറുടെ പരിശോധന, മനഃശാസ്ത്ര വിലയിരുത്തൽ എന്നിവയിലൂടെയാണ് ADHD രോഗനിർണയം നടത്തുന്നത്. 


ചികിത്സ:


ലക്ഷണങ്ങൾ നിയന്ത്രിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചികിത്സകൾ ലഭ്യമാണ്. 


ചികിത്സാ രീതികളിൽ ഇവ ഉൾപ്പെടുന്നു:


➖ മരുന്നുകൾ:

➖ സൈക്കോതെറാപ്പി

➖ പെരുമാറ്റ ചികിത്സ

➖ സാമൂഹിക കഴിവ് പരിശീലനം

➖ ജീവിതശൈലി മാറ്റങ്ങൾ

➖ പതിവായുള്ള വ്യായാമം

➖ ആരോഗ്യകരമായ ഭക്ഷണം

➖ പര്യാപ്തമായ ഉറക്കം


➖➖➖➖➖➖➖➖➖➖➖


Watch Video : https://www.youtube.com/watch?v=kvdj9VI2WTo&ab_channel=Arteryhealth




➖➖➖➖➖

Join Whatsapp Group :

https://chat.whatsapp.com/JNxyPQAh2m0BccsERdYQQJ

Share this blog