Virus
ലോകത്തിലെ ഏറ്റവും അപകടകരമായ 10 വൈറസുകൾ
Estimated Reading Time: 2 minutes
1.MARBURG VIRUS
ലാഹ്ൻ നദിതിരത്തെ ഒരു പട്ടണത്തിന്റെ പേരാണ് മാർബർഗ്.മാർബർഗ് വൈറസ് ഒരു ഹെമറേജിക് ഫീവർ വൈറസാണ്. രക്തസ്രാവത്തിനും അപസ്മാരത്തിനും കാരണമായേക്കുന്ന ഈ വൈറസ് 90 ശതമാനം മരണനിരക്കുള്ള അപകടകാരിയാണ്.
2.EBOLA
എബോള വൈറസ് അഞ്ച് തരത്തിലുണ്ട്. ഓരോന്നിനും ആഫ്രിക്കയിലെ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പേരാണ് നൽകിയിരിക്കുന്നത്: സൈർ, സുഡാൻ, തായ് ഫോറസ്റ്റ്, ബുണ്ടിബുഗ്യോ, റെസ്റ്റൺ. മരണനിരക്ക് 90 ശതമാനമുള്ള സയർ എബോള വൈറസാണ് കൂട്ടത്തിൽ ഏറ്റവും മാരകമായത്. വവ്വാലുകൾ (Flying Fox) വഴിയാണ് മനുഷ്യരിലേക്ക് ഈ വൈറസ് പടർന്നത് എന്നാണ് കരുതപ്പെടുന്നത്.
3.HANTAVIRUS
1950-ലെ കൊറിയൻ യുദ്ധകാലത്ത് അമേരിക്കൻ സൈനികർക്ക് ഹാൻ്റവൈറസ് ബാധിച്ചതായി കരുതപ്പെടുന്ന നദിയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. ശ്വാസകോശരോഗം, പനി, വൃക്ക തകരാറ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
4.BIRD FLU VIRUS
വിവിധ തരത്തിലുള്ള പക്ഷിപ്പനിയുടെ മരണ നിരക്ക് 70% മാണ്.
അപകടകാരിയായ H5N1 സ്ട്രെയിൻ പിടിപെടാനുള്ള സാധ്യത താരതമ്യാനെ കുറവാണ്. കോഴികളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമേ രോഗത്തിന് പകരാൻ സാധിക്കുകയോള്ളൂ. ഇത്കൊണ്ടാണ്
ജനങ്ങൾ കോഴികളുമായി അടുത്തിടപഴകുന്ന ഏഷ്യയിൽ മിക്ക കേസുകളും കണ്ടുവരുന്നത്.
5.LASSA VIRUS
പശ്ചിമ ആഫ്രിക്കയിൽ പ്രദേശികമായി കണ്ടു വരുന്ന ലസ്സ വൈറസ് എലികൾ വഴിയാണ് പകരുന്നത്.
എലികൾ വഴിയാണ് വൈറസ് പകരുന്നത്. ആഫ്രിക്കയിലെ എലികളിൽ 15 ശതമാനവും വൈറസ് വഹിക്കുന്നതായി ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
6.JUNIN VIRUS
അർജെന്റൈൻ ഹെമറേജിക് പനി എന്ന അസുഖത്തിന് കാരണമാകുന്ന ഈ വൈറസ്
ശരീരകലകളിലെ വീക്കം, രക്തത്തിലെ ആണുബാധ,, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു.
എലികൾ, കൊതുകുകൾ തുടങ്ങിയവ വഴിയോ രോഗിയുമായുള്ള അടുത്തിടപഴകൽ മൂലമോ അസുഖം പകരാം.
7.THE CRIMEA-CONGO FEVER
ഈ വൈറസ് പനി പകരുന്നത് ചെള്ളുകളിലൂടെയാണ്. രോഗലക്ഷണങ്ങളിൽ ഇത് എബോള, മാർബർഗ് വൈറസുകൾക്ക് സമാനമാണ്. അണുബാധയുടെ ആദ്യ ദിവസങ്ങളിൽ രോഗികൾക്ക് മുഖത്തും വായയിലും ശ്വാസനാളത്തിലും രക്തസ്രാവം കാണാറുണ്ട്.
8.THE MACHUPO VIRUS
ഇത് ബ്ലാക്ക് ടൈഫസ് എന്നും അറിയപ്പെടുന്നു. കടുത്ത പനി, കനത്ത രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്ന ഈ അസുഖം ജുനിൻ വൈറസ് പനിക്ക് സമാനമായി പുരോഗമിക്കുന്നു. വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പകരാം.
9.KYASANUR FOREST VIRUS (KFD)
1955-ൽ ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീരത്തെ വനപ്രദേശങ്ങളിൽ നിന്ന് ശാസ്ത്രജ്ഞർ ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് വൈറസിനെ (KFD) കണ്ടെത്തി.ചെള്ള് വഴി പകരുന്ന ഈ അസുഖത്തിന്റെ വാഹകരെ(carrier) നിർണ്ണയിക്കാൻപ്രയാസമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു .
വൈറസ് ബാധിച്ച ആളുകൾക്ക് പനി, ശക്തമായ തലവേദന തുടങ്ങി രക്തസ്രാവം വരെ വന്നേക്കാം.
10. DENGUE FEVER
കൊതുകുകൾ വഴി പകരുന്ന ഈ വൈറസ്, ഇന്ത്യയിലും തായ്‌ലൻറ്റിലും മാത്രമായി വാർഷത്തിൽ ഏകദേശം 50-100 ദശലക്ഷം ആളുകളെ ബാധിക്കുന്നു.ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഡെങ്കിപ്പനി കേരളത്തിലെ ആരോഗ്യമേഖലക്കും ഒരു സ്ഥിരം ഭീഷണിയാണ്.
തീവ്രമായ പനി,കടുത്ത തലവേദന,കണ്ണുകൾക്ക് പിന്നിൽ വേദന,പേശികളിലും സന്ധികളിലും Tbhi,നെഞ്ചിലും മുഖത്തും തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും തുടങ്ങിയവയാണ് ലക്ഷണങ്ങൾ.